ഐ പി എല്‍: ധോണി ഉള്‍പ്പടെയുള്ളവരുടെ ലേലം 15ന്

Posted on: December 11, 2015 5:41 am | Last updated: December 11, 2015 at 12:41 am
SHARE

ന്യൂഡല്‍ഹി: ഐ പി എല്ലിലെ പുതിയ ടീമുകളായ പൂനെയും രാജ്‌കോട്ടും ഈ മാസം പതിനഞ്ചിന് ആദ്യഘട്ട താരലേലത്തിന് ഇറങ്ങുന്നു.
വാതുവെപ്പ് വിവാദത്തിലുള്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമിലെ പത്ത് പേരാണ് ലേലത്തിലെ പ്രധാന ആകര്‍ഷം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന, ബ്രെണ്ടന്‍ മെക്കല്ലം, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റീവ് സ്മിത്ത്, ഷെയിന്‍ വാട്‌സന്‍, അജിങ്ക്യരഹാനെ, ജെയിംസ് ഫോക്‌നര്‍,സഞ്ജു സാംസണ്‍ എന്നിവരും ലേലപ്പട്ടികയിലുണ്ട്.
മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഇന്റെക്‌സാണ് രാജ്‌കോട് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഐ എസ് എല്ലിലും പണമെറിഞ്ഞിട്ടുള്ള സഞ്ജീവ് ഗോയങ്കയാണ് പൂനെയെസ്വന്തമാക്കിയത്.