വിദേശ കറന്‍സികളടങ്ങുന്ന കുഴല്‍പ്പണവുമായി അറസ്റ്റില്‍

Posted on: December 10, 2015 7:32 pm | Last updated: December 11, 2015 at 12:33 am

വടകര: വിദേശ കറന്‍സികളടങ്ങുന്ന കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റിലായി. കൂത്തുപറമ്പ് സ്വദേശിയായ ഷാഹുല്‍ മന്‍സില്‍ അബ്ദുര്‍റഹിമാനെ(62)യാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. 4,29,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും അമേരിക്ക, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ അറുപതോളം കറന്‍സി നോട്ടുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
തലശ്ശേരിയില്‍ നിന്നും വടകരക്ക് വരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
മുക്കാളിയില്‍ വെച്ച് വടകര എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ അകപ്പെട്ടത്. എക്‌സൈസ് അധികൃതര്‍ പണവുമായി പ്രതിയെ ചോമ്പാല്‍ പോലീസിന് കൈമാറി.