ഡല്‍ഹി ഗതാഗത പരിഷ്‌കാരങ്ങള്‍ മുംബൈയിലും നടപ്പാക്കിയേക്കും

Posted on: December 10, 2015 9:05 pm | Last updated: December 11, 2015 at 11:34 am

Vehicles are stuck in a traffic jam during heavy rains in Mumbai, India, June 19, 2015. REUTERS/Danish Siddiqui - RTX1H7RS

മുംബൈ: ഡല്‍ഹിയില്‍ നടപ്പാക്കാന്‍ പോകുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ നവി മുംബൈ നഗരത്തിലും നടപ്പാക്കാന്‍ ഗതാഗതവകുപ്പ് ആലോചിക്കുന്നു. പരിഷ്‌കരണങ്ങളിലൂടെ നഗരത്തിന്റെ സ്മാര്‍ട് സിറ്റി വിശേഷണം നിലനിര്‍ത്താണ് അധികൃതരുടെ പദ്ധതി. വര്‍ധിച്ചുവരുന്ന ജനസംഖ്യക്കു പുറമേ ദിവസേന 10,000ല്‍ അധികം ട്രക്കുകളാണ് നവി മുംബൈയിലേക്ക് എത്തുന്നത്. ഡല്‍ഹി മാതൃക നടപ്പിലാക്കി നവി മുംബൈയിലെ അന്തരീക്ഷ മലിനീകരണവും വാഹനപ്പെരുപ്പവും നിയന്ത്രിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. രാജ്യത്തെ ക്ലീന്‍ സിറ്റികളില്‍ മൂന്നാം സ്ഥാനത്താണ് നവി മുംബൈ.

എന്നിരുന്നാലും ഡല്‍ഹിയില്‍ പുതിയ ഗതാഗത പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിനോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞശേഷം മാത്രമേ മുംബൈയില്‍ നടപ്പില്‍വരുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.