വാഹനാപകടക്കേസ്: സല്‍മാന്‍ ഖാനെ വെറുതെവിട്ടു

Posted on: December 10, 2015 1:44 pm | Last updated: December 11, 2015 at 10:49 am

salman-khan

മുംബൈ: വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെ വിട്ടു. സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാനെതിരായ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയടക്കമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവിനാണ് സല്‍മാനെ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നത്.

2002 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുലര്‍ച്ചെ സല്‍മാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തില്‍ നൂറുള്ള മുഹമ്മദ് ഷരീഫ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു.നാലുപേര്‍ക്ക് പരിക്കേറ്റു.