ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റം നിഷേധിച്ചു

Posted on: December 10, 2015 12:25 pm | Last updated: December 10, 2015 at 12:25 pm

nisam-chandra boseതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിസ്താര വേളയില്‍ കുറ്റം നിഷേധിച്ച പ്രതി മുഹമ്മദ് നിസാം. താന്‍ ചന്ദ്രബോസിനെ മര്‍ദിച്ചിട്ടില്ലെന്ന് നിസാം കോടതിയില്‍ പറഞ്ഞു. തനിക്കെതിരായ സാക്ഷിമൊഴികള്‍ കളവാണ്. ഹമ്മര്‍ കാര്‍ തന്റേത് തന്നെയാണെന്നും നിസാം പറഞ്ഞു. ചന്ദ്രബോസിനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയെന്ന വാദം തെറ്റാണെന്നും നിസാം പറഞ്ഞു.

എന്നാല്‍ ചന്ദ്രബോസിന് എങ്ങനെ പരിക്കേറ്റെന്ന ചോദ്യത്തിന് നിസാം കൃത്യമായ മറുപടി നല്‍കിയില്ല. അടുത്ത മാസം കേസില്‍ വിധിയുണ്ടാകുമെന്നാണ് സൂചന.