Connect with us

International

കാലിഫോര്‍ണിയ വെടിവെപ്പ്: തശ്ഫീന്‍ മാലിക്ക് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: യുഎസിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ തശ്ഫീന്‍ മാലിക്ക് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ്. ഇന്ത്യയിലെത്തിയവരുടെ ഇമിഗ്രേഷന്‍, വിസാ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇങ്ങനെയൊരാള്‍ ഇവിടെ എത്തിയതായി കണ്ടെത്താനായില്ലെന്ന് ഇന്റലിജലന്‍സ് അധീകൃതര്‍ വ്യക്തമാക്കി. അതേസമയം, പ്രതി ഇന്ത്യയിലൂടെ മറ്റൊരു രാജ്യത്തിലേക്ക് പോയിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം ഘട്ടത്തില്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ രേഖകളില്‍ വിവരങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തശ്ഫീന്‍ 2013ല്‍ ഇന്ത്യയിലെത്തിയെന്ന് സഊദി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നുവെന്ന് അദ്ദേഹം പറഞ്ഞത്.

പാക്കിസ്ഥാനില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തശ്ഫീന്‍ പിന്നീട് സഊദി അറേബ്യയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് സഈദ് റിസ് വാന്‍ എന്നയാളെ വിവാഹം കഴിച്ചത്. ഇരുവരും കാലിഫോര്‍ണിയ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. 14 പേരാണ് വെടിവെപ്പില്‍ മരിച്ചത്.

Latest