എസ് വൈ എസ് മീലാദ് ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ

Posted on: December 9, 2015 11:56 pm | Last updated: December 9, 2015 at 11:56 pm

കൊപ്പം: ‘സ്‌നേഹറസൂല്‍ (സ) കാലത്തിന്റെ വെളിച്ചം’ എന്ന പ്രമേയവുമായി എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പട്ടാമ്പി നഗരം ഒരുങ്ങി. 12ന് വൈകീട്ട് അഞ്ചിന് പട്ടാമ്പി കോടതിക്ക് മുന്നിലെ വിശാലമായ മൈതാനത്താണ് മീലാദ് സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.
സമസ്ത, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്‌ജെഎം, എസ്എംഎ സംസ്ഥാന സാരഥികളും സാദാത്തുക്കളും നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളന വിജയത്തിന് യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാ തലങ്ങളില്‍ വിപുലവും വൈവിധ്യവുമാര്‍ന്ന പ്രചാരണങ്ങള്‍ നടന്നു വരുന്നു. പള്ളികള്‍, മദ്രസകള്‍, ഓഫീസുകള്‍, സ്ഥാനപനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അലങ്കരിക്കും. പൊതുസ്ഥലങ്ങളും മറ്റും ശുചീകരിച്ചും സേവന പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹിക പ്രതിബദ്ധതയുണര്‍ത്തുന്നതാകും ക്യാമ്പയിന്‍.
കെ. ഉമര്‍ മദനി വിളയൂര്‍ (ചെയ.), അലി സഅദി, മൊയ്തീന്‍കുട്ടി അല്‍ഹസനി, റഷീദ് അശ്‌റഫി, റസാഖ് സഅദി (വൈസ്. ചെയ.), സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ (ജന. കണ്‍.), ഉമര്‍ ഓങ്ങല്ലൂര്‍, യൂസുഫ് സഖാഫി, സിദ്ദീഖ് മാസ്റ്റര്‍, ഇബ്രാഹിം സഖാഫി മോളൂര്‍, സൈതലവി പൂതക്കാട് (ജോ. കണ്‍.), ഹംസപ്പ ഹാജി വല്ലപ്പുഴ (ട്രഷ.) എന്നിവരടങ്ങുന്ന ജില്ലാ തല സ്വാഗത സംഘമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.