Connect with us

International

ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇസ്‌ലാമാബാദില്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായും സുഷമ സ്വരാജ് ചര്‍ച്ച നടത്തി.

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചകള്‍ തുടരാനും മുംബൈ സ്‌ഫോടനക്കേസിന്റെ വിചാരണ വേഗത്തിലാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായാതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലും ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചയിലാകും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്ന തീയതികളില്‍ തീരുമാനമെടുക്കുക. തീവ്രവാദത്തിനെതിരേ ഒരുമിച്ചു പോരാടാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കൂടിക്കാഴ്ചയിലെ കൂടുതല്‍ വിശദാംശങ്ങള്‍ സംബന്ധിച്ച് സുഷമ സ്വരാജ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തും.

Latest