മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കണം: സുപ്രീം കോടതി

Posted on: December 9, 2015 5:07 pm | Last updated: December 10, 2015 at 11:05 am

supreme court1ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മനുഷ്യക്കടത്ത് തടയാന്‍ കൂടുതല്‍ ശക്തമായ നിയമം വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2016 സെപ്തംബര്‍ 30ന് മുമ്പായി പ്രത്യേക അന്വേഷണ ഏജന്‍സി രൂപീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.