എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; സാമ്പത്തിക പ്രയാസംകൊണ്ടെന്ന് മാതാവ്

Posted on: December 8, 2015 9:04 pm | Last updated: December 8, 2015 at 10:40 pm
SHARE

baby

കൊണ്ടോട്ടി: മലപ്പുറം പുളിക്കല്‍ ആലുങ്ങലില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാനുള്ള അമ്മയുടെ ശ്രമം പൊലീസും വിവിധ സംഘടനകളും ഇടപെട്ട് തടഞ്ഞു. ആലുങ്ങലില്‍ ലോഡ്ജില്‍ താമസിക്കുന്ന മമ്പുറം പുകയൂര്‍ സ്വദേശിയായ സ്ത്രീയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഒന്നരലക്ഷം രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്.

ഒമ്പതുവയസുള്ള മൂത്ത കുട്ടിയെയും ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. സാമ്പത്തിക പരാധീനതയാണു കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമത്തിനു പിന്നിലെന്നു മാതാവ് പോലീസിനോടു പറഞ്ഞു. സ്ത്രീയെ പൂക്കോട്ടൂര്‍ സ്‌നേഹിതയിലേക്ക് മാറ്റി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും കൈമാറി.