അബുദാബി ഭക്ഷ്യമേളക്ക് തുടക്കമായി

Posted on: December 8, 2015 8:33 pm | Last updated: December 8, 2015 at 8:33 pm
അബുദാബി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യാനെത്തിയ യു എ ഇ ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ എം എ യൂസുഫലി സ്വീകരിക്കുന്നു
അബുദാബി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യാനെത്തിയ യു എ ഇ ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ എം എ യൂസുഫലി സ്വീകരിക്കുന്നു

അബുദാബി: പശ്ചിമേഷ്യന്‍ സിയാല്‍ ഭക്ഷ്യമേളക്ക് അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. 30 രാജ്യങ്ങളില്‍ നിന്നും 900 കമ്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം നാളെ അവസാനിക്കും. യു എ ഇ ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ 10 മുതല്‍ ആറു വരെയും നാളെ രാവിലെ പത്തു മുതല്‍ അഞ്ചു വരെയുമാണ് പ്രദര്‍ശനം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യപ്രദര്‍ശനമാണ് അബുദാബിയില്‍ നടക്കുന്നത്.
യു എ ഇ വിപണിയില്‍ ഇറങ്ങാത്ത വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ യു എ ഇയിലെ വിവിധകമ്പനികളുടെ പുതിയ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. ലുലു, അബുദാബി ചേംബര്‍, ശ്രീലങ്കന്‍ തേയില കോര്‍പറേഷന്‍, ചൈന, ജപ്പാന്‍, അബുദാബി ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം, അബുദാബി പച്ചക്കറി-ഓയില്‍ വിഭാഗം എന്നിവയുടെ പ്രത്യേക സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ട്.