Connect with us

Saudi Arabia

സഊദി അറേബ്യ അതി ശൈത്യത്തിലേക്ക്; തബൂക്കില്‍ മഞ്ഞുപെയ്യാന്‍ ദിവസങ്ങള്‍ മാത്രം

Published

|

Last Updated

റിയാദ്: സഊദിയുടെ കിഴക്ക്, വടക്ക് പ്രവിശ്യകളും മധ്യ മേഖലയും അതി ശൈത്യത്തിലേക്കു നീങ്ങുന്നു. അസീര്‍ പ്രവിശ്യയിലും അതിശൈത്യം അനുഭവപ്പെടുന്നു. അതേ സമയം പടിഞ്ഞാറന്‍ മേഖലകളില്‍ തണുപ്പു തുടങ്ങുന്നേ ഉള്ളൂ. ജിദ്ദ, മക്ക, യാന്‍ബു, ജിസാന്‍ തുടങ്ങിയിടങ്ങളിലാണു ചെറിയ തോതില്‍ മാത്രം തണുപ്പനുഭവപ്പെടുന്നത്.

റിയാദ്, ദമാം, തബൂക്, ബുറൈദ, ഖോബാര്‍, ജുബൈല്‍ എന്നിവിടങ്ങളിലാണു അതിശൈത്യം അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ പൂജ്യം ഡിഗ്രിയോട് അടുത്തു വരേ താപ നില കുറയാറുണ്ട്. മദീനയിലും രാത്രി നല്ല തണുപ്പ് അനുഭവപ്പെടുന്നു.

ഡിസംബര്‍ മാസം അവസാനത്തോടെ തബൂക്കില്‍ മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. നയന മനോഹരങ്ങളായ മഞ്ഞു പുതച്ച മലനിരകള്‍ കാണാന്‍ ആളുകള്‍ ഇവിടെ എത്തുന്നത് പതിവ് കാഴ്ചയാണ്.