പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍മാര്‍

Posted on: December 8, 2015 5:25 pm | Last updated: December 9, 2015 at 10:04 am
ജൂനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ അനീഷ് മാത്യു മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലം എറണാകുളം .
ജൂനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ അനീഷ് മാത്യു മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലം എറണാകുളം .

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. പാലക്കാട് പറളി സ്‌കൂളുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് മാര്‍ ബേസില്‍ കിരീടം സ്വന്തമാക്കിയത്. 91 പോയിന്റ് നേടിയ മാര്‍ ബേസിലിനു പിന്നിലായി 86 പോയിന്റോടെ പറളി രണ്ടാം സ്ഥാനത്തെത്തി. 800 മീറ്ററില്‍ അനുമോള്‍ വെള്ളി നേടിയതോടെയാണ് മാര്‍ ബേസില്‍ കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടിയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം തിരിച്ചുപിടിച്ചത്.പാലക്കാട് കല്ലടി എച്ച് എസ്എസ് ആണ് മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കല്ലടി ഇത്തവണ മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.