സുഷമ ഇന്ന് പാകിസ്ഥാനിലേക്ക്: നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തും

Posted on: December 8, 2015 2:08 pm | Last updated: December 8, 2015 at 3:04 pm

sushma-swaraj-ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ ചര്‍ച്ച നടത്തും. അഫ്ഘാനിസ്ഥാനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതല യോഗം ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കുന്നതിനാണ് സുഷമയുടെ സന്ദര്‍ശനം.

വിദേശകാര്യ സെക്രട്ടറി ജയ്ശങ്കറും സുഷമയ്‌ക്കൊപ്പം പാകിസ്ഥാനിലേക്ക് തിരിക്കും. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം. പാരീസിലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു.