ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം; 100ലേറെ പേര്‍ക്ക് പരിക്ക്

Posted on: December 8, 2015 11:34 am | Last updated: December 8, 2015 at 11:34 am

hariyana-train accidentപല്‍വാല്‍: ഹരിയാനയിലെ പല്‍വാലില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുംബൈ-ഹരിദ്വാര്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് എമു ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. എമു ട്രെയിന്‍ ഡ്രൈവറാണ് മരിച്ചത്. 100ലേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പല്‍വാല്‍, ആസോതി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ബഘോളയിലായിരുന്നു അപകടം. പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു.