കെ ടെറ്റ് ഫലം പ്രഖ്യാപിച്ചു; വിജയിച്ചത് 2404 പേര്‍ മാത്രം

Posted on: December 8, 2015 5:31 am | Last updated: December 7, 2015 at 11:32 pm

തിരുവനന്തപുരം: ഒക്‌ടോബറില്‍ നടന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 20278 പേരില്‍ 2404 പേര്‍ വിജയികളായി. 11.85 ശതമനം വിജയം. കാറ്റഗറി ഒന്നില്‍ 6808 പേര്‍ പരീക്ഷ എഴുതിയവരില്‍ 315 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. വിജയശതമാനം 4.62. കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനക്കായി അതത് പരീക്ഷാ സെന്റര്‍ സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഈ മാസം 14നും 31 നും ഇടക്കുള്ള ദിവസം ഹാജരാകണം. പരീക്ഷ ഫലം www.keralapashab havan.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകും.