റഗ്ബി മത്സരം കാണാന്‍ ലക്ഷം പേരെത്തി

Posted on: December 7, 2015 9:21 pm | Last updated: December 7, 2015 at 9:21 pm

ragbi in dubaiദുബൈ: ദുബൈ സെവന്‍സ് റഗ്ബി മത്സരങ്ങള്‍ കാണാന്‍ റിക്കോര്‍ഡ്‌സ് ജനക്കൂട്ടമെത്തിയെന്ന് ടൂര്‍ണമെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോണാല്‍ കൈലേല അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷം പേര്‍ കളി കാണാനുണ്ടായിരുന്നു. 28 രാജ്യാന്തര ടീമുകളാണ് മത്സരിക്കാനെത്തിയത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫിജി ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ റഷ്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ വിജയം നേടി.