സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്; സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും

Posted on: December 7, 2015 4:03 pm | Last updated: December 8, 2015 at 11:02 am

sushma and azizന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും സുഷമയോടൊപ്പം ഉണ്ടാകും.

ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം. സുരക്ഷാ ഉപദേശ്ടാക്കളുടെ കൂടിക്കാഴച് രഹസ്യമാക്കിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, ബാങ്കോങ്കിലെ കൂടിക്കാഴച സംബന്ധിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. കശ്മീരടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയെ രഹസ്യമാക്കുന്നതെന്തിനെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.