മാന്‍ഹോള്‍ അപകടം: നൗഷാദ് മണ്ടനെന്ന് ശശികല

Posted on: December 6, 2015 6:37 pm | Last updated: December 6, 2015 at 11:46 pm
SHARE

noushad-p-deathതൃശൂര്‍: കോഴിക്കോട് മാന്‍ഹോള്‍ അപടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ അപഹസിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല. മാന്‍ഹോളിലേക്ക് എടുത്ത് ചാടിയ നൗഷാദ് മണ്ടത്തരമാണ് കാണിച്ചതെന്ന് ശശികല പറഞ്ഞു.

കയറോ തുണിയോ ഇട്ടുകൊടുത്താല്‍ തൊഴിലാളികള്‍ക്ക് അതില്‍ പിടിച്ച് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ നൗഷാദ് മാന്‍ഹോളിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ മക്കളെ ഉപദേശിക്കണമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.