വിമാനം കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ചു; വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി

Posted on: December 4, 2015 9:23 pm | Last updated: December 5, 2015 at 2:03 pm
SHARE

spice jet aircraftജബല്‍പൂര്‍ (മധ്യപ്രദേശ്): 49 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനം കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ചു. പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ജബല്‍പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. സ്‌പൈസ് ജെറ്റ് വിമാനമാണ് അപടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.

വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇരുപതോളം കാട്ടുപന്നികള്‍ റണ്‍വേയില്‍ നടക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സഡന്‍ബ്രേക്ക് ചെയ്ത് വിമാനം നിയന്ത്രിച്ചുവെങ്കിലും കാട്ടുപന്നികളുമായി വിമാനം കൂട്ടിയിടിച്ചു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.