ഖുര്‍ആന്‍ പ്രഭാഷണം ജനുവരി 22 മുതല്‍ 31 വരെ

Posted on: December 4, 2015 2:51 pm | Last updated: December 4, 2015 at 2:51 pm

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശാഫി സഖാഫി മുണ്ടമ്പ്രയുടെ എട്ടാമത് വാര്‍ഷിക ഖുര്‍ആന്‍ പ്രഭാഷണം ജനുവരി 22 മുതല്‍ 31 വരെ നടത്താന്‍ ചുള്ളിക്കാപറമ്പ് സുന്നി മദ്‌റസയില്‍ ചേര്‍ന്ന സുന്നി പ്രവര്‍ത്തക കന്‍വെന്‍ഷന്‍ തീരുമാനിച്ചു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു നബഇനെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രഭാഷണം. യാസീന്‍, നൂര്‍, സജ്ദ, ഫാതിഹ, മുജാദില, മആരിജ്, ബലദ് എന്നീ സൂറത്തുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്തത്. പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എന്‍ അലി അബ്ദുള്ള (ചെയര്‍മാന്‍), യു സി മുഹമ്മദ് (ജന. കണ്‍വീനര്‍), കെ എം അബ്ദുല്‍ ഹമീദ്(ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സുന്നീ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ടി പി മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷനായി. എന്‍ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കെ അബ്ദുള്ള സഅദി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, നാസര്‍ ചെറുവാടി, കെ ടി അബ്ദുല്‍ ഹമീദ്, സി കെ ശമീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. കെ പി അബ്ദു റഹ് മാന്‍ സ്വാഗതവും മജീദ് പൂത്തൊടി നന്ദിയും പറഞ്ഞു.