ബീഫ് ഫെസ്റ്റിവലിന് ബദലായി ഉസ്മാനിയയില്‍ പോര്‍ക്ക് ഫെസ്റ്റ്

Posted on: December 4, 2015 12:58 am | Last updated: December 4, 2015 at 12:58 am

osmaniaഹൈദരാബാദ്: മനുഷ്യാവകാശ ദിനത്തില്‍ ജനാധിപത്യ സംരക്ഷണത്തിന് എന്ന പേരില്‍ നടത്തുന്ന ബീഫ് ഫെസ്റ്റിവലിന് ബദലായി പന്നിയിറച്ചി ഫെസ്റ്റ് നടത്തുമെന്ന് ഉസ്മാനിയാ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ബി ജെ പി അനുകൂല വിദ്യാര്‍ഥികള്‍ സംഘടന. ബീഫ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ മാസം 10ന് തന്നെയാണ് പന്നിയിറച്ചി ഫെസ്റ്റും നടത്തുക. ബീഫ് ഫെസ്റ്റിവലിന് ബദലായിട്ടാണോ ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്ന ചോദ്യത്തിന്, നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കുക, ഞങ്ങള്‍ ഞങ്ങളുടേതെന്നുമാണ് സംഘടകരിലൊരാളായ സോളങ്കി ശ്രീനിവാസ് പറയുന്നത്. ഈ മാസം പത്തിന് നടക്കുന്ന ബീഫ് ഫെസ്റ്റിവല്‍ അലങ്കോലമാക്കുമെന്ന് ബി ജെ പി പ്രാദേശിക നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് പിന്തുണയേകാനാണ് പോര്‍ക്ക് ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.