സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ് ലഭിച്ചേക്കും

Posted on: December 4, 2015 5:56 am | Last updated: December 4, 2015 at 12:57 am
SHARE

sanjayമുംബൈ: നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് യെര്‍വാഡാ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തിന് ചുരുങ്ങിയത് 114 ദിവസത്തെ ഇളവ് ലഭിച്ചേക്കും. തടവുപുള്ളി നന്നായി പെരുമാറുകയാണെങ്കില്‍ ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് ഒരു മാസത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ജയിലുമായി ബന്ധപ്പെട്ട ഭൂമിയില്‍ നല്ല നിലയില്‍ കൃഷിപ്പണി ചെയ്താല്‍ തടവുകാരന് മാസത്തില്‍ നാല് ദിവസത്തെ അവധിക്ക് അവകാശമുണ്ട്. ഇത് രണ്ടും കൂടി ചേരുമ്പോള്‍ മാസത്തില്‍ ഏഴ് ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. ഇതിന് പുറമെ ഒരു വര്‍ഷത്തിലുടനീളം നല്ല പെരുമാറ്റം കാഴ്ചവെച്ചാല്‍ ശിക്ഷാ കാലയളവില്‍ ചുരുങ്ങിയത് 30 ദിവസത്തെ ഇളവ് ലഭിക്കും. ജയില്‍ സൂപ്പര്‍വൈസര്‍മാര്‍, ചീഫ് സൂപ്പര്‍വൈസര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സിനിമയില്‍ പലപ്പോഴും പ്രതിഷേധത്തിന്റെ കുന്തമുനയായി വേഷമിടുന്ന ദത്ത് ജയിലില്‍ നല്ലപിള്ളയാണ്. ഈ ഇനത്തില്‍ ദത്തിന് ശിക്ഷയില്‍ 114 ദിവസത്തെ ഇളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here