എന്‍ പി ശ്രീധരന് സംസ്‌കൃതി യാത്രയയപ്പു നല്‍കി

Posted on: December 3, 2015 9:10 pm | Last updated: December 3, 2015 at 9:10 pm
എന്‍ പി ശ്രീധരനു സംസ്‌കൃതി നല്‍കിയ യാത്രയയപ്പ് സംഗമത്തില്‍ നിന്ന്‌
എന്‍ പി ശ്രീധരനു സംസ്‌കൃതി നല്‍കിയ യാത്രയയപ്പ് സംഗമത്തില്‍ നിന്ന്‌

ദോഹ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന എന്‍ പി ശ്രീധരനു സംസ്‌കൃതി യാത്രയയപ്പു നല്‍കി. സംസ്‌കൃതിയുടെ തുടക്കം മുതല്‍ സജീവ സാനിധ്യമായിരുന്നു. പി എന്‍ ബാബുരാജ്, കെ കെ ശങ്കരന്‍, വിജയകുമാര്‍ , അഹമ്മദ്കുട്ടി, സന്തോഷ് തൂണേരി, ഇ എം സുധീര്‍, ഷാനവാസ് ഏലച്ചോല, മധുസൂധനന്‍, എം ടി മുഹമ്മദാലി, ഗോപാല കൃഷ്ണന്‍, പ്രഭ മധുസൂദനന്‍ സംസാരിച്ചു. സംസ്‌കൃതിയുടെ ഉപഹാരം ശ്രീധരന് സമ്മാനിച്ചു. പ്രസിഡന്റ് എ കെ ജലീല്‍ അധ്യക്ഷത വഹിച്ചു.