സോഷ്യല്‍ ഫോറം സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

Posted on: December 3, 2015 8:34 pm | Last updated: December 3, 2015 at 8:34 pm
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സേവാകേന്ദ്രയുടെ ഉല്‍ഘാടനം ഡോ. ടി. എം. എ. റഊഫ് നിര്‍വഹിക്കുന്നു
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സേവാകേന്ദ്രയുടെ ഉല്‍ഘാടനം ഡോ. ടി. എം. എ. റഊഫ് നിര്‍വഹിക്കുന്നു

ജിദ്ദ : ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദാ സെന്‍്ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ശറഫിയ്യയില്‍ സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉല്‍ഘാടനം പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും സൗദി തൊഴില്‍ നിയമ വിദഗ്ധനുമായ ഡോ. ടി. എം. എ റഊഫ് നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ 10 മണി വരെ സേവാ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും.

ജീവ കാരുണ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായ സോഷ്യല്‍ ഫോറത്തിന്റെ സഹായം പ്രവാസികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായും പ്രയാസ രഹിതമായും ലഭ്യമാക്കുകയാണു സേവാകേന്ദ്രം വഴി ലക്ഷ്യമാക്കുന്നതെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ഫോറം ഭാരവാഹികളായ അഷ്‌റഫ് മൊറയൂര്‍, ശരീഫ് മാസ്റ്റര്‍, ഇ.എം. അബ്ദുള്ള, ഫയാസ് ചെന്നൈ, ഇസ്മായില്‍ മംഗലാപുരം, മുഹമ്മദ് അക്രം ലക്‌നൊ, ഫയാസ് ബീഹാര്‍, ഹനീഫ കടുങ്ങല്ലൂര്‍, അലികോയ ചാലിയം പങ്കെടുത്തു.