ബസുകളുടെ മത്സരയോട്ടം: നാട്ടുകാര്‍ ഡ്രൈവര്‍മാരെ താക്കീത്‌ചെയ്തു

Posted on: December 3, 2015 8:28 pm | Last updated: December 3, 2015 at 8:28 pm
SHARE

പേരാമ്പ്ര: കെഎസ്ആര്‍ടിസി മലബാര്‍ സര്‍വ്വീസ് മുന്നില്‍ കടക്കുന്നത് തടയാന്‍ സ്വകാര്യ ബസ്സ് ഡ്രൈവറുടെ ശ്രമത്തനിടെ തലനാരിഴ വ്യത്യാസത്തിന് അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ അപകടമേഖലയായ കരുവണ്ണൂരിലാണ് സംഭവം. ഇരൂ ബസ്സുകളും കുറ്റിയാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. കരുവണ്ണൂരില്‍ നിര്‍ത്തിയ സ്വകാര്യ ബസ് മലബാറിന്റെ ഗതി തടയാന്‍ പെട്ടെന്ന് റോഡിന്റെ വലത് ഭാഗത്തേക്ക് കയറ്റുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് സ്വകാര്യ ബസ് ഡ്രൈവറെ താക്കീത് ചെയ്ത് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here