മലയാളി അധ്യാപകന്‍ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍

Posted on: December 3, 2015 7:40 pm | Last updated: December 3, 2015 at 7:40 pm

diedദുബൈ: മലയാളി അധ്യാപകനെ ദുബൈയിലെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ഓക്‌സ്‌ഫോഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായികാധ്യാപകനായ തിരുവനന്തപുരം സ്വദേശി അരുണ്‍ ശേഖറിനെയാണ് സുഹൃത്തിന്റെ താമസ സ്ഥലത്തെ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പാണ് അരുണ്‍ ശേഖര്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സഹപ്രവര്‍ത്തകനോടും മറ്റൊരു സുഹൃത്തിനോടുമൊപ്പം കുളിക്കാന്‍ ചെന്നപ്പോഴാണ് സംഭവം. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം അറിവായിട്ടില്ല. ഭാര്യ: ലക്ഷ്മി.