മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു

Posted on: December 3, 2015 7:35 pm | Last updated: December 3, 2015 at 7:35 pm
ബ്ലസി ടോം
ബ്ലസി ടോം

ഷാര്‍ജ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റോളയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ മലയാളി നഴ്‌സ് മരുന്നു മാറി കുത്തിവെച്ചതിനാല്‍ മരിച്ചു. ഷാര്‍ജ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് മുഹമ്മ കഞ്ഞിക്കുഴി കണ്ണയില്‍ ജോസഫ് എബ്രഹാമിന്റെ ഭാര്യ ബ്ലസി ടോം എന്ന ബ്ലസി സാറാ ജോസഫ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ആസ്തമ രോഗിയായിരുന്ന ബ്ലെസി ടോമിന് നല്‍കാന്‍ പാടില്ലാത്ത മരുന്ന് സ്വകാര്യ ക്ലിനിക്കിലെ നഴ്‌സ് കുത്തിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹൃദയാഘാതമുണ്ടാവുകയും ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് മത്തായിക്കുട്ടി(ബാബു). രണ്ട് കുട്ടികളുണ്ട്.