മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയെന്ന് സുധീരന്‍

Posted on: December 3, 2015 3:35 pm | Last updated: December 3, 2015 at 6:53 pm

SUDHEERANതിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടി ഉചിതമായതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഒരു കുറ്റവാളി വിചാരിച്ചാല്‍ ജനനേതാക്കളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താമെന്നത് തെറ്റായ പ്രവണതയാണ്. ഇത് ആര്‍ക്കെതിരേയും സംഭവിക്കാവുന്നതാണ്. ഇത് അനുവദിക്കാനാകില്ല. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തം അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഉചിതമാണ്. ഇപ്പോള്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.