തെളിവുകള്‍ ഹാജരാക്കാന്‍ തടസ്സമുണ്ടായാല്‍ ഇടപെടുമെന്ന് സോളാര്‍ കമ്മീഷന്‍

Posted on: December 3, 2015 11:35 am | Last updated: December 3, 2015 at 11:35 am

biju-radhakrishnan1തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരം തുടരുന്നു. സോളാര്‍ കേസില്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ബിജു 15 ദിവസത്തെ സമയം ചോദിച്ചു. എന്നാല്‍ അഞ്ച് ദിവസം അനുവദിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാറോ പോലീസോ ശ്രമിക്കരുതെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ തെളിവുകള്‍ ഹാജരാക്കുന്നതിന് തടസ്സങ്ങളുണ്ടായാല്‍ ഇടപെടുമെന്നും അറിയിച്ചു.

മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ ആറ് പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ബിജു ഇന്നലെ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടിരുന്നു. ഇത് ഹാജരാക്കാനാണ് സോളാര്‍ കമ്മീഷന്‍ ബിജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.