മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, 38 വര്‍ഷം ബാങ്കില്‍ സേവനം ചെയ്ത സെക്രട്ടറി പി മൊയ്തീനുളള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ബേങ്ക് പ്രസിഡന്റ് അഡ്വ. ടി എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, മെമ്പര്‍മാരുടെ ലാഭ വിഹിത വിതരണം, ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനുളള അവാര്‍ഡ്, ജെ ഡി സി റാങ്ക് ജേതാവിനുളള അവാര്‍ഡ് വിതരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി മൊയ്തു, വൈസ് പ്രസിഡന്റ് വി ഗീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇല്ല്യാസ്, വൈസ് പ്രസിഡന്റ് കെ എന്‍ സുശീല, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഹംസ, പാറശ്ശേരി ഹസ്സന്‍ പ്രസംഗിച്ചു.