വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറി മറിഞ്ഞു

Posted on: December 3, 2015 11:08 am | Last updated: December 3, 2015 at 11:08 am
SHARE

വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് വട്ടപ്പാറ പ്രധാനവളവില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞത്. മുംബൈയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍ പെട്ടത്. റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ തട്ടി വാഹനം നിന്നതിനാല്‍ വലിയ ദുരന്തം ഒഴിഞ്ഞുമാറി. ഇതുകൊണ്ടു തന്നെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തത് വീണ്ടും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ദിശാബോര്‍ഡുകളും വ്യക്തതയില്ലാത്ത രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. വട്ടപ്പാറയില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളായി മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here