മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140.1 അടിയായി; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Posted on: December 3, 2015 9:27 am | Last updated: December 3, 2015 at 12:31 pm

mullappaeriyarഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് തമിഴ്‌നാട് ജല വിഭവ വകുപ്പ് ഇരു സംസ്ഥാനങ്ങള്‍ക്കും ആദ്യ മുന്നറിയിപ്പ് നല്‍കി. തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ആറ് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്നു നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു കുറച്ചതുമാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്.