നോര്‍ത്ത് ഈസ്റ്റിനോട് തോറ്റ് പൂനെ പുറത്ത്

Posted on: December 3, 2015 12:33 am | Last updated: December 3, 2015 at 12:33 am

islഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് സിറ്റി പൂനെ എഫ് സി പുറത്ത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 3-2ന് പരാജയപ്പെട്ടതോടെയാണ് പൂനെയുടെ സെമിസാധ്യതകള്‍ അടഞ്ഞത്. വെലെസ് (നാലാം മിനുട്ട്), കമാറ (18), ബികെ (43) എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തു. ബെയ്‌ലി (എട്ടാം മിനുട്ട്), മൂട്ടു (86) പൂനെക്കായി ലക്ഷ്യംകണ്ടു. വെലെസ് നേടിയ ഗോള്‍ ഐഎസ്എല്ലിനെ 150താം ഗോളായിരുന്നു.
നോര്‍ത്ത് ഈസ്റ്റ് എല്ലാ കളിയും പൂര്‍ത്തിയാക്കി. സെമിസാധ്യത ചെന്നൈയിന്‍ – പൂനെ മത്സരത്തെ ആശ്രയിച്ചിരിക്കും. പൂനെ ജയിച്ചാല്‍ മാത്രമേ നോര്‍ത്ത് ഈസ്റ്റിന് സെമി കാണാനാകൂ. 20 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിന്. ചെന്നൈയിന് 19ഉം. അവസാനകളി സമനിലയാണെങ്കില്‍ പോലും ചെന്നൈയിന് സെമിയിലെത്താം.