എസ് എസ് എഫ് ധര്‍മ ജാഗരണ യാത്ര ജനുവരിയില്‍

Posted on: December 3, 2015 12:08 am | Last updated: December 3, 2015 at 12:08 am
SHARE

ആലപ്പുഴ: തെക്കന്‍ കേരളത്തില്‍ പുതിയ കുതിപ്പ് ലക്ഷ്യമിട്ട് എസ് എസ് എഫ് ധര്‍മജാഗരണ യാത്ര സംഘടിപ്പിക്കുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നേത്യത്വം നല്‍കുന്ന യാത്ര 2016 ജനുവരി 19 മുതല്‍ 26 വരെ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. പ്രധാന കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും.
‘ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു’ പ്രമേയം ഉയര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. എ കെ എം ഹാശിര്‍ സഖാഫി, മുനീര്‍ നഈമി കരിയാട്, അശ്ഹര്‍ പത്തനംതിട്ട, അല്‍ അമീന്‍ അഹ്‌സനി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. മുപ്പത്തിമൂന്നംഗ ‘ധര്‍മസംഘം’ എല്ലാ ജില്ലകളിലും യാത്രയെ അനുഗമിക്കും.
ധര്‍മ ജാഗരണ യാത്രയുടെ പ്രഖ്യാപനം കായംകുളത്ത് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി നിര്‍വഹിച്ചു. എ കെ എം ഹാശിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. തെക്കന്‍ ജില്ലകളില്‍നിന്നുള്ള ജില്ലാ, ഡിവിഷന്‍, ഭാരവാഹികള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here