എസ് വൈ എസ് മെമ്പര്‍ഷിപ്പ്: ഫോട്ടോ വെരിഫിക്കേഷന്‍ ആരംഭിച്ചു

Posted on: December 3, 2015 12:06 am | Last updated: December 3, 2015 at 12:06 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അംഗങ്ങളായി ചേര്‍ത്തവരുടെ ഫോട്ടോയും ഡാറ്റയും വെരിഫൈ ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. നേരത്തെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തവരുടെ ഡാറ്റയിലെ അക്ഷരത്തെറ്റുകളും ഫോട്ടോയിലെ മാറ്റങ്ങളും പുതിയ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യലും ഈ മാസം അഞ്ചിന് മുമ്പ് പൂര്‍ത്തീകരിക്കും. നേരത്തെ സംസ്ഥാന കമ്മിറ്റി നല്‍കിയ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് സര്‍ക്കിള്‍ ടെക്‌നിക്കല്‍ ചീഫുമാരുടെ നേതൃത്വത്തില്‍ യൂണിറ്റ് ഇലക്ഷന്‍ ചീഫുമാരാണ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക.