പെഷവാറിലെ സ്‌കൂളില്‍ ആക്രമണം നടത്തിയ ഭീകരരെ തൂക്കിലേറ്റി

Posted on: December 2, 2015 12:17 pm | Last updated: December 2, 2015 at 2:19 pm

peshawar-attackറാവല്‍പിണ്ടി: പാകിസ്ഥാനിലെ പെഷവാറില്‍ സ്‌കൂളില്‍ ആക്രമണം നടത്തിയ താലിബാന്‍ ഭീകരരെ തൂക്കിലേറ്റി. ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ക്ക് മരണ വാറണ്ട് നല്‍കിയത്.

നാല് തീവ്രവാദികള്‍ക്കും പ്രത്യേക സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്. സൈനികത്തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് ഇന്നലെയാണ് മരണവാറണ്ടില്‍ ഒപ്പുവച്ചത്. മൗലവി അബ്ദുല്‍ സലാം, ഹസ്‌റത്ത് അലി, മുജീബുര്‍ റഹ്മാന്‍, യഹിയ എന്ന സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാല് പേരും പാക് പ്രസിഡന്റിന് ദയാഹരജി നല്‍കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഇത് തള്ളിയിരുന്നു. ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നതിനായി വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ മോററ്റോറിയം പാകിസ്ഥാന്‍ നീക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നായിരുന്നു ഭീകരര്‍ പെഷവാറിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 150ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളായിരുന്നു.