സ്ഥാനാര്‍ഥിയാകണമെങ്കില്‍ കക്കൂസ് നിര്‍ബന്ധം

Posted on: December 2, 2015 12:42 am | Last updated: December 2, 2015 at 12:42 am

toiletമുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ഥികളുടെ വീട്ടില്‍ കക്കൂസ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാക്കി. ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇനിമുതല്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന നാമനിര്‍ദേശ പത്രികയോടൊപ്പം വീട്ടില്‍ കക്കൂസ് ഉണ്ട് എന്ന സത്യവാങ്മൂലവും നല്‍കണമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ 2022ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.