Connect with us

Gulf

രക്തസാക്ഷി ദിനം ആചരിച്ചു

Published

|

Last Updated

ലുലു ഗ്രൂപ്പ് മുസഫ്ഫ സെന്‍ട്രല്‍ ബയിംഗ് ഓഫീസില്‍ രക്തസാക്ഷികള്‍ക്കുവേണ്ടി മൗനാചരണം നടത്തുന്നു

ദൈദ്: യു എ ഇ രക്തസാക്ഷി ദിനത്തില്‍ ദൈദ് ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക പ്രാര്‍ഥനാ സദസ് നടത്തി. പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ ജിഫ്‌രി നേതൃത്വം നല്‍കി. അബ്ദുസ്സലാം അശ്‌റഫി, അബൂബക്കര്‍ സഖാഫി, അബ്ദുസ്സലാം ബാഖവി, അബ്ദുലത്വീഫ്, മുഹമ്മദലി സഖാഫി സംബന്ധിച്ചു.
ഷാര്‍ജ: അബ്ദുര്‍റഹ്മാന്‍ ബിന്‍ അൗഫ് മദ്‌റസ വിദ്യാര്‍ഥികള്‍ രാജ്യത്തെ രക്തസാക്ഷികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. മത സാംസ്‌കാരിക-സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
റാസല്‍ ഖൈമ: നാടിനുവേണ്ടി ജീവത്യാഗം ചെയ്ത യു എ ഇ സൈനികരെ അനുസ്മരിച്ച് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തസാക്ഷിദിനം ആചരിച്ചു. വിദേശികളായ നമുക്കും കൂടിയാണ് അവരുടെ ജീവത്യാഗമെന്നത് മറക്കാന്‍ പാടില്ലെന്ന് രക്തസാക്ഷികളെ അനുസ്മരിച്ച് ഡോ. ബേബി മാത്യു പറഞ്ഞു. അഡ്വ. നജുമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ എം മാത്യു, സുമേഷ് മടത്തില്‍, ഡോ. സുഭാഷ്, പദ്മരാജ്, പങ്കെടുത്തു.
ഷാര്‍ജ: രക്തസാക്ഷിദിനത്തില്‍ സേഫ്റ്റി സര്‍വീസസ് ഗ്രൂപ്പ് മാനേജ്‌മെന്റും സ്റ്റാഫും ഡയറക്ടര്‍ ബശീര്‍ പടിയത്തിന്റെ നേതൃത്വത്തില്‍ മൗനപ്രാര്‍ഥന നടത്തി. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരെയും അവരുടെ കുടുംബത്തെയും പ്രശംസിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പ്രവാസികളും യു എ ഇയുടെ വളര്‍ച്ചക്കും പുരോഗതിക്കും സംരക്ഷണത്തിനും മുന്‍ഗണന നല്‍കണമെന്ന് ബശീര്‍ പടിയത്ത് ഓര്‍മിപ്പിച്ചു.