രാജ്യത്ത് സന്ദര്‍ശകരുടെ എണ്ണം കൂടി

Posted on: December 1, 2015 7:31 pm | Last updated: December 1, 2015 at 7:31 pm
SHARE

ദോഹ: രാജ്യത്തെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.8 ശതമാനം വളര്‍ച്ചയുണ്ടായി. ഡെവല്പമെന്റ് പ്ലാനിംഗ് മന്ത്രാലയം പുറത്തുവിട്ട ഒക്‌ടോബര്‍ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 2.412 ദശലക്ഷമാണ്. രാജ്യം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 4.9 ശതമാനമാണ് വര്‍ധന. ജി സി സി സന്ദര്‍ശകരാണ് (44.7 ശതമാനം) കൂടുതല്‍.
സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളില്‍ സെപ്തംബറിനെ അപേക്ഷിച്ച് 1.3 ശതമാനം കുറവുണ്ടായി. ഒക്‌ടോബറില്‍ 12216 ഖത്വരികളാണ് ഗുണഭോക്താക്കള്‍. വിവാഹ കരാറുകളില്‍ 4.2 ശതമാനമാണ് വര്‍ധന. അതേസമയം വിവാഹമോചന കേസുകള്‍ 52.6 ശതമാനമായി കുറഞ്ഞു. ഒക്‌ടോബറില്‍ മൊത്തം 9812 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. സെപ്തംബറില്‍ ഇത് 8090 ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here