Connect with us

Kerala

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തെറ്റായി ചിത്രീകരിക്കുന്നു: വി മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധന്‍. നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കിയതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് തങ്ങളുടെ നിലപാട്. ഈ വിവേചനമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നൗഷാദിനെ അപമാനിച്ചിട്ടില്ല. വിവേചനത്തിനെതിരായ പരാമര്‍ശങ്ങളെ ഇനിയും പിന്തുണയ്ക്കും. കേസെടുത്ത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കക്കേണ്ടെന്നും മുരളീധന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തെറ്റായി ചിത്രീകരിക്കുകയാണ്. വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത് തെറ്റായ നടപടിയാണ്. മുന്‍പ് വര്‍ഗീയ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പിനും ചീഫ് സെക്രട്ടറിക്കുമെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

ഏറ്റവും മനുഷ്യത്വപരമായ സമീപനമാണ് നൗഷാദില്‍ നിന്നുണ്ടായതെന്ന് മുരളീധരന്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം പറഞ്ഞു. മാതൃകാപരമായി ഇങ്ങനെ പെരുമാറാന്‍ നൗഷാദിനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ മാതാപിതാക്കളാണ്. നാടിന്റെ അഭിമാനമായി മാറിയ നൗഷാദിനോടുള്ള ആദരവ് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest