മീലാദ് സമ്മേളനം വന്‍ വിജയമാക്കുക: മുശാവറ

Posted on: December 1, 2015 9:51 am | Last updated: December 1, 2015 at 9:51 am

കോഴിക്കോട്: ജനുവരി പത്തിന് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വന്‍വിജയമാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ പണ്ഡിതരും രംഗത്തിറങ്ങണമെന്ന് സമസ്ത ജില്ലാ മുശാവറ ആഹ്വാനം ചെയ്തു. റബീഉല്‍ അവ്വലില്‍ എല്ലാ മഹല്ലുകളിലും സ്ഥാപനങ്ങളിലും വീടുകളിലും മൗലിദുകളും മറ്റ് നബി കീര്‍ത്തന വേദികളും സജീവമാക്കണമെന്നും സമസ്ത ഉത്‌ബോധിപ്പിച്ചു.
മുസ്‌ലിം ജമാഅത്തിന്റെ രൂപവത്കരണങ്ങളില്‍ പണ്ഡിതര്‍ക്ക് പ്രാതിനിത്യം ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്തു. വി പി എം വില്ല്യാപള്ളി സ്വാഗതവും വെണ്ണക്കോട് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.
മുശാവറയോടനുബന്ധിച്ച് നടന്ന ഫിഖ്ഹീ മുബാഹസക്ക് കെ പി ഹുസൈന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, വി അബ്ദുല്‍ മജീദ് ഫൈസി, സി പി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, വി ബീരാന്‍ കുട്ടി ഫൈസി, കുറ്റിക്കടവ് അബൂബക്കര്‍ ബാഖവി, വെണ്ണക്കോട് ശുക്കൂര്‍ സഖാഫി, എ പി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, മലയമ്മ അബ്ദുല്ല സഖാഫി, എന്‍ കെ അബ്ദുറഹ്മാന്‍ ദാരിമി, കെ ടി ഇസ്മാഈല്‍ സഖാഫി, എം പി ഹസൈനാര്‍ മുസ്‌ലിയാര്‍, യൂസുഫ് സഅദി, കെ എം ബശീര്‍ സഖാഫി ചര്‍ച്ചയില്‍ പങ്കെടുത്തു.