തെറ്റ് തിരുത്തണം: എസ് വൈ എസ്

Posted on: November 30, 2015 11:51 pm | Last updated: November 30, 2015 at 11:51 pm
SHARE

sysFLAGകോഴിക്കോട്: സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ച ചില മാധ്യമങ്ങളും യഥാര്‍ഥ വസ്തുത മനസ്സിലാക്കാതെ പ്രതികരിച്ച രാഷ്ട്രീയ സാമൂഹിക നേതാക്കളില്‍ ചിലരും കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി തെറ്റ് തിരുത്തണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇത്തരം അപവാദപ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ച് ജീവിക്കുന്ന സുന്നി സമൂഹത്തെ മതമൗലികവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം കേരളീയ സമൂഹം അര്‍ഹിക്കുന്ന വിധത്തില്‍ തള്ളിക്കളയുമെന്നും എസ് വൈ എസ് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ് കുട്ടിമുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ത്വാഹ സഖാഫി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, മുസ്ത്വഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here