ജില്ലാ കായികമേള: പറളി കുതിപ്പു തുടരുന്നു-പിറകെ കല്ലടിയും

Posted on: November 30, 2015 11:02 am | Last updated: November 30, 2015 at 11:02 am
SHARE

പാലക്കാട്: മുട്ടിക്കുളങ്ങര കെ എ പി മൈതാനിയില്‍ നടക്കുന്ന പാലക്കാട് റവന്യൂ ജില്ലാ കായികമേളയ്ക്ക് രണ്ടാംദിനം കൊടിയിറങ്ങുമ്പോഴും പറളി സബ് ജില്ല മുന്നില്‍. 28 സ്വര്‍ണവും 18 വീതം വെള്ളിയും വെങ്കലവും നേടി 232 പോയിന്റുകളോടെയാണ് പറളി ഒന്നാംസ്ഥാനത്തുള്ളത്.
27 സ്വര്‍ണവും 14 വെള്ളിയും 13് വെങ്കലവും നേടി 197 പോയിന്റുകളോടെയാണ് മണ്ണാര്‍ക്കാട് സബ്ജില്ല രണ്ടാംസ്ഥാനത്തായി തൊട്ടുപിന്നിലുള്ളത്. മൂന്നു സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും നേടി 43 പോയിന്റുകളോടെ ഒറ്റപ്പാലം സബ്ജില്ല മൂന്നാംസ്ഥാനത്താണ്. 38 പോയിന്റുകളോടെ ചിറ്റൂര്‍ സബ്ജില്ല നില ഒന്നുകൂടി മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. 30 പോയിന്റുകളോടെ ആലത്തൂര്‍ സബ്ജില്ല അഞ്ചാംസ്ഥാനത്തുണ്ട്.
മറ്റ് സബ്ജില്ലകളുടെ പോയിന്റുകള്‍ ഇങ്ങനെ; പട്ടാമ്പി-26, പാലക്കാട്-24, ചെര്‍പ്പുളശേരി-20, കുഴല്‍മന്ദം-14, തൃത്താല-ഏഴ് , കൊല്ലങ്കോട്-അഞ്ച്.
സ്‌കൂള്‍ വിഭാഗത്തില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാംദിനവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 സ്വര്‍ണവും 10 വെള്ളിയും 12 വെങ്കലവും നേടി 167 പോയിന്റുകളോടെയാണ് അവര്‍ ഒന്നാംസ്ഥാനത്തുള്ളത്. 19 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവും നേടി 138 പോയിന്റുകളോടെ പറളി എച്ച് എസ് എസ് രണ്ടാംസ്ഥാനത്തുംഅഞ്ച് സ്വര്‍ണവും ഏഴു വീതം വെള്ളി യും വെങ്കലവും നേടി 53 പോ യിന്റുകളോടെ മുണ്ടൂര്‍ ഹൈ സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
മറ്റ് സ്‌കൂളുകളുടെ പോയിന്റുകള്‍ ഇങ്ങനെ; ടി ആര്‍ കെ എച്ച് എസ് എസ് വാണിയംകുളം-27, ജി എച്ച് എസ് എസ് ചെര്‍പ്പുളശേരി-14, എ ഇ എം എച്ച് എസ് എസ് കഞ്ചിക്കോട്-14, കുഴല്‍മന്ദം സി എഫ് ഡി വി എച്ച് എസ് എസ്-11, ചിറ്റിലഞ്ചേരി എം എന്‍ കെ എം എച്ച് എസ് എസ്-11, പട്ടാമ്പി കൊപ്പം ജി വി എച്ച് എസ് എസ്-10, ചിറ്റൂര്‍ ജി വി ജി എച്ച് എസ് എസ്-ഒന്‍പത്, മണ്ണാര്‍ക്കാട് വട്ടമണ്ണപ്പുറം എം ഇ എസ് കെ ടി എം-എട്ട്, ജി എം എം ജി എച്ച് എസ് എസ്-ഏഴ്, പട്ടാമ്പി നടുവട്ടം ജി ജെ എച്ച് എസ് എസ്, കൊല്ലങ്കോട് കയറാടി സെന്റ് തോമസ് യു പി എസ്, അഗളി ജി എച്ച് എസ് എസ്, ചിറ്റൂര്‍ വി എം സി ഇ എം ജി എച്ച് എസ് എസ്-അഞ്ചു വീതം, പാലക്കാട് ബി ഇ എം എച്ച് എസ് എസ്-നാല്, ചാലിശേരി ജി എച്ച് എസ് എസ്, മണ്ണാര്‍ക്കാട് എം ഇ എസ് എച്ച് എസ് എസ്, വെള്ളിനേഴി ജി എച്ച് എസ് എസ്, പുളിയപ്പറമ്പ് എച്ച് എസ്, ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം സ്‌കൂള്‍, ആലത്തൂര്‍ ജി എച്ച് എസ് കല്ലിങ്കപ്പാടം, ചിറ്റൂര്‍ ജി എച്ച് എസ് എസ്, ചെര്‍പ്പുളശേരി കാട്ടുകുളം എ കെ എന്‍ എം എം എ എം എച്ച് എസ്-മൂന്നു വീതം, പട്ടാമ്പി ജി എച്ച് എസ് എസ്, തൃത്താല ചാത്തന്നൂര്‍ ജി എച്ച് എസ് എസ്-രണ്ടു വീതം, ആലത്തൂര്‍ പന്തലാംപാടം എം എം എച്ച് എസ്, പത്തിരിപ്പാല ജി വി എച്ച് എസ് എസ്, തത്തമംഗലം ജി എസ് എം എച്ച് എസ് എസ്, ഒലവക്കോട് എം ഇ എസ് ഇ എം എച്ച് എസ് എസ്, പട്ടാമ്പി പള്ളിപ്പുറം പരുതൂര്‍ എച്ച് എസ്, പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രേസ് എച്ച് എസ്, കുഴല്‍മന്ദം തേങ്കുറുശി ജി എച്ച് എസ് എസ്, പാലക്കാട് റെയില്‍വെ എച്ച് എസ് എസ് എസ്, പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍-ഒന്നു വീതം. കായികമേള ഇന്ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here