മുഖ്യമന്ത്രിപദത്തില്‍ ദശകം പിന്നിട്ട് ശിവരാജ് സിംഗ് ചൗഹാന്‍

Posted on: November 30, 2015 6:40 am | Last updated: November 30, 2015 at 12:40 am
SHARE

375588-shivraj-singh-chouhanഭോപ്പാല്‍: മധ്യപ്രദേശിന്റെ മുഖ്യമന്ത്രിപദത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി. കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെയും വ്യാപം അഴിമതികേസുകളുടെയും പശ്ചാത്തലത്തില്‍ നിറം മങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ ഒരു ദശാബ്ദം തികക്കുന്ന ആദ്യ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയെന്ന ബഹുമതിയാണ് ശിവരാജ് സിംഗിന് കരഗതമായിരിക്കുന്നത്. 1993 മുതല്‍ 2003 വരെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗിദ്‌വിജയ് സിംഗിന്റെ റേക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. ദശാബ്ദി പൂര്‍ത്തിയുടെ ഭാഗമായി ബി ജെ പി വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
2005 നവംബര്‍ 29നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരെ സമ്മാനിച്ചു- ഉമാ ഭാരതിയും ബാബുലാല്‍ ഗൗറും. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്കിടെ സമവായ ഉദയമാകാനായിരുന്നു ശിവരാജിന്റെ വിധി. ദേശീയ പതാകയെ അവഹേളിച്ച കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി വന്ന ഉമാഭാരതി ഗൗറില്‍ നിന്ന് മുഖ്യമന്ത്രിപദം തിരിച്ചു ചോദിച്ചു. പക്ഷേ, പാര്‍ട്ടി അത് അനുവദിച്ചില്ല.
ശിവരാജ് സിംഗ് മുഖ്യമന്ത്രിയായി. 1990ല്‍ ബുധ്‌നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി എം എല്‍ എയായ ശിവരാജ് സിംഗ് പിന്നീട് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ വിദിഷയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here