നൗഷാദിനെതിരായ അധിക്ഷേപം: വെള്ളാപ്പള്ളിക്കെതിരെ പിണറായി

Posted on: November 29, 2015 8:05 pm | Last updated: November 29, 2015 at 8:07 pm
SHARE

Pinarayi

കോഴിക്കോട്: കഴിഞ്ഞ ദിവസം പാളയത്ത് ഓടയില്‍ കുടുങ്ങി മരിച്ച നൗഷാദിനെ അധിക്ഷേപിച്ച് സംസാരിച്ച വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം ശക്തമാകുന്നു. വെള്ളാപ്പള്ളി നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലാത്തതും വെളിവില്ലായ്മയുമാണെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

വര്‍ഗീയ വിഷം ചീറ്റുന്നതില്‍ വെള്ളാപ്പള്ളി ആര്‍എസ്എസിനോട് മത്സരിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. വെള്ളപ്പള്ളിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. കോഴിക്കോട് പാളയത്ത് കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയത് മുസ്‌ലിം ആയതിനാലാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here