വെള്ളാപ്പള്ളി കേരള തൊഗാഡിയയെന്ന് സുധീരന്‍

Posted on: November 29, 2015 1:22 pm | Last updated: November 29, 2015 at 1:22 pm

VM-SUDHEERAN-308x192തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ കേരള തൊഗാഡിയയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ പാവയായി മാറി. അമിത്ഷായുടേയും മോദിയുടേയും എന്ത് ഓഫറാണ് വെള്ളാപ്പള്ളിക്കുള്ളതെന്നറിയാന്‍ താല്‍പര്യമുണ്ട്.

തനിക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം യോജിക്കുന്നത് അദ്ദേഹത്തിന് തന്നെയാണെന്നും സുധീരന്‍ പറഞ്ഞു. സമത്വമുന്നേറ്റ യാത്ര ആര്‍എസ്എസിന്റെ ക്വട്ടേഷന്‍ യാത്രയാണെന്ന് പറഞ്ഞ സുധീരനെപ്പോലൊരു വിവരദോഷിയും തറയുമായ നേതാവിനെ വേറെ കണ്ടിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.