മഞ്ഞമ്പാറ മജ്‌ലിസ് സഖാഫിയ്യ റാത്തീബ് നേര്‍ച്ചയും മതപ്രഭാഷണവും ഒന്നിന് തുടങ്ങും

Posted on: November 28, 2015 10:27 pm | Last updated: November 28, 2015 at 10:27 pm
SHARE

മുള്ളേരിയ: മഞ്ഞംപാറ മജ്‌ലിസില്‍ സഖാഫിയ്യ റാത്തീബ് വാര്‍ഷികവും ത്രിദിന മതപ്രഭാഷണവും ഡിസംബര്‍ 1,2,3 തിയതികൡ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് പി വി ഉമ്പു തങ്ങള്‍ പതാക ഉയര്‍ത്തും. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സപ്ലിമെന്റ് പ്രകാശനം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണവും നടത്തും.
ബുധനാഴ്ച രാവിലെ 10ന് നടക്കുന്ന പഠനക്ലാസില്‍ ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തും. സയ്യിദ് ഹസന്‍ അബ്ദുല്ലാഹി സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി കുണ്ടാര്‍ ഉദ്ഘാടനംചെയ്യും. മജ്‌ലിസിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ പ്രഖ്യാപിക്കും.
വൈകിട്ട് 6.30ന് മതപ്രഭാഷണം ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനംചെയ്യും. ഹിഫഌല്‍ ഖുര്‍ആന്‍ കോളജിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. അബ്ദുല്‍ വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
സമാപന ദിവസം രാവിലെ നാരിയത്തുസ്വലാത്തും ഉച്ചക്ക് ഖത്മുല്‍ ഖുര്‍ആനും നട ക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനം വനംമന്ത്രി രമാനാഥ റൈയും വുമണ്‍സ് കോളജിന്റെ ശിലാസ്ഥാപനം ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറും നിര്‍വഹിക്കും. അബ്ദുറശീദ് സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് നടക്കുന്ന ആത്മീയ സമാപന സമ്മേളനം ആദൂര്‍ സയ്യിദ് പൂക്കുഞ്ഞി അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി തലക്കി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് അശ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹാഫിള് എന്‍ കെ എം മഹഌരി ബെളിഞ്ച സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here