സെറ്റ്-2016 ജനുവരി 31ന്‌

Posted on: November 28, 2015 11:46 am | Last updated: November 28, 2015 at 11:46 am
SHARE

examഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നോണ്‍ വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറികളിലും അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണയ പരീക്ഷയാണ് സെറ്റ്. സെറ്റ്-2016നുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എല്‍ ബി എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുത്ത 35 വിഷയങ്ങളില്‍ സെറ്റ് പരീക്ഷ നടക്കും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാന്തര ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിക്കുന്ന മറ്റു സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം.
പരീക്ഷക്ക് അപേക്ഷിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സൈറ്റ് ആക്‌സസ് എന്നിവയടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ്‌പോസ്റ്റോഫീസുകളില്‍ നിന്നും ഡിസംബര്‍ ഏഴ് വരെ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതിയും ഡിസംബര്‍ ഏഴ് ആയിരിക്കും.
വിശദവിവരങ്ങള്‍ക്ക് www.lbskerala.com

LEAVE A REPLY

Please enter your comment!
Please enter your name here