വാട്‌സ് ആപ്പില്‍ അശ്ലീല ഫോട്ടോ; സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ജീവനൊടുക്കി

Posted on: November 27, 2015 10:28 pm | Last updated: November 27, 2015 at 10:33 pm

policeകോഴിക്കോട്: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എ.പി. ഷാജിയാണു തൂങ്ങിമരിച്ചത്. വിദ്യാര്‍ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ രക്ഷിതാക്കള്‍ തുടങ്ങിയ ഗ്രൂപ്പിലാണു ഷാജി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്നു ഗ്രൂപ്പ് അഡ്മിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അപമാനം ഭയമാണു ജീവനൊടുക്കാന്‍ കാരണമെന്നാണു കരുതുന്നത്.